+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉള്ളി​ലു​ണ്ടൊ​രു കു​ഞ്ഞ് താ​രം; ഒ​സാ​ക്ക​യും അ​മ്മ​യാ​കു​ന്നു

ന്യൂ​യോ​ർ​ക്ക്: ജാ​പ്പ​നീ​സ് ടെ​ന്നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക​യും അ​മ്മ​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും പി​ന്മാ​റി​യ താ​രം താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്
ഉള്ളി​ലു​ണ്ടൊ​രു കു​ഞ്ഞ് താ​രം; ഒ​സാ​ക്ക​യും അ​മ്മ​യാ​കു​ന്നു
ന്യൂ​യോ​ർ​ക്ക്: ജാ​പ്പ​നീ​സ് ടെ​ന്നീ​സ് താ​രം ന​വോ​മി ഒ​സാ​ക്ക​യും അ​മ്മ​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും പി​ന്മാ​റി​യ താ​രം താ​ൻ ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി.

നാ​ല് ത​വ​ണ ഗ്രാ​ൻ​ഡ് സ്‌​ലാം നേ​ടി​യി​ട്ടു​ള്ള മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ മു​ത​ൽ ക​ള​ത്തി​ലി​റ​ങ്ങി​യി​ട്ടി​ല്ല. 25 കാ​രി​യാ​യ താ​രം ഈ ​ആ​ഴ്ച ആ​ദ്യ​മാ​ണ് ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ​നി​ന്നും പി​ന്മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച​ത്. എ​ന്നാ​ൽ കാ​ര​ണം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല.

ബു​ധ​നാ​ഴ്ച ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ത​ന്‍റെ വ​യ​റ്റി​ൽ ഒരു കു​ഞ്ഞ് ജീ​വ​ൻ വ​ള​രു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത ഒ​സാ​ക്ക അ​റി​യി​ച്ച​ത്. ത​ന്‍റെ മ​ത്സ​രം കാ​ണു​മ്പോ​ൾ എ​ന്‍റെ അ​മ്മ​യാ​ണ​തെ​ന്ന് മ​റ്റൊ​രാ​ളോ​ട് ത​ന്‍റെ കു​ട്ടി പ​റ​യു​ന്ന​തി​നാ​ണ് താ​ൻ കാ​ത്തി​രി​ക്കു​ന്ന​തെ​ന്നും ഒ​സാ​ക്ക ട്വീ​റ്റ് ചെ​യ്തു. 2024 ൽ ​ക​ള​ത്തി​ൽ തി​രി​ച്ചെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
More in Latest News :