കൊച്ചി: സേഫ് ആന്‍ഡ് സ്ട്രോംഗ് നിക്ഷേപ കമ്പനി വഴി കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ പ്രവീണ്‍ റാണയെ തൃശൂരിലെത്തിച്ചു. പൊള്ളാച്ചിയിൽനിന്നാണ് ഇയാൾ പിടിയിലായത്. ജനുവരി ആറ് മുതൽ ഒളിവിലായിരുന്നു റാണ.
തൃശൂരിലെത്തിച്ച പ്രവീൺ റാണയെ രഹസ്യ കേന്ദ്രത്തിൽ പോലീസ് ചോദ്യം ചെയ്തു വരികയാണ്. വ്യാഴാഴ്ച ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും.
നിക്ഷേപ തട്ടിപ്പില്‍ റാണയ്ക്കെതിരെ 18 കേസുകളാണ് തൃശൂര്‍ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 48 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. പലരില്‍ നിന്നും ഒരുലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ ഇയാള്‍ തട്ടിയെടുത്തിട്ടുള്ളതായാണ് പരാതികള്‍.