കണ്ണൂര്‍: കാങ്കോലിലെ മത്സ്യസംസ്കരണ കേന്ദ്രത്തിനു മുന്നിലെ പ്രതീകാത്മക സമരപന്തല്‍ പൊളിച്ചുകൊണ്ടുപോയി കത്തിച്ചു. പരിസര മലിനീകരണമുണ്ടാക്കുന്ന സംരംഭങ്ങള്‍ വികസനമെന്ന പേരില്‍ അടിച്ചേല്പിക്കുന്നതിനെതിരെ സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പാര്‍ട്ടി അണികള്‍ നടത്തുന്ന സമരത്തിനെതിരെയാണ് ആക്രമണം. ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം.
പഞ്ചായത്തിന്റ അനുമതിയോടെ, ജനവാസ മേഖലയില്‍ ടാര്‍ മിക്സിംഗ് യൂണിറ്റ്, മത്സ്യസംസ്കരണ കേന്ദ്രം, ലാറ്റക്സ് ഉല്പന്ന നിര്‍മാണ കേന്ദ്രം എന്നിവ തുടങ്ങിയതിനെതിരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സമരനേതാവ് ജോബി പീറ്ററിനെ ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ടി.വിജയന് ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭീഷണി മുഴക്കിയവര്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സമരക്കാരുടെ നിഗമനം.
അതേസമയം ജീവന് ഭീഷണിയുള്ളതിനാല്‍ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ പോലും ഇവര്‍ തയാറായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.