തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗമായ ആർ. അരുണ്‍കുമാറിനെ ഇന്ത്യ-ശ്രീലങ്ക ഏകദിന പരന്പരയിലെ കോൽക്കത്തയിൽ നടക്കുന്ന രണ്ടാമത്തെ മത്സരത്തിന്റെ ബിസിസിഐയുടെ നിരീക്ഷകനായി നിയമിച്ചു.
അന്തർദേശീയ മത്സരങ്ങൾ നടത്തുന്നതിനു ബിസിസിഐ പുറത്തിറക്കിയിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് മത്സരങ്ങൾ നടക്കുന്നത് എന്ന് ഉറപ്പാക്കി റിപ്പോർട്ട് നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.
അരുണ്‍ കുമാർ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിലെ കായികവകുപ്പ് വിഭാഗം മേധാവിയും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമാണ്.