കൊച്ചി: എൻജിനിയറിംഗ് വിദ്യാർഥി കുളത്തിൽ കുഴഞ്ഞു വീണു മരിച്ചു. മുംബൈ സ്വദേശി ഓംകാർ(23) ആണ് മരിച്ചത്. നെടുമ്പാശേരി എയർ വർക്സ് ഇന്ത്യയിലെ എയർക്രാഫ്റ്റിംഗ് എൻജിനീയറിംഗ് വിദ്യാർഥിയാണ് ഓംകാർ.
കൂട്ടുകാർക്കൊപ്പം നെടുമ്പാശേരി മേയ്ക്കാട് കൊങ്ങോത്ര ഭാഗത്തെ എരയറ്റംകുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഓംകാർ. കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് ഓംകാർ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.
കരയിലുള്ള കൂട്ടുകാർ അപകടം കണ്ട് ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അങ്കമാലി അഗ്നിരക്ഷ സേനയെത്തി ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.