ഹൈദരാബാദ്: തെലുങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഒരു കുട്ടിയുൾപ്പടെ അഞ്ച് പേർ മരിച്ചു. യാദാദ്രി ഭുവനഗിരി സ്വദേശികളായ ശ്രാവന്തി, ലോകേഷ്, സാതേമ്മ, ഭവ്യശ്രീ, രാജാമണി എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാൾ ചികിത്സയിലാണ്.
ജഗ്ദേവ്പൂർ മേഖലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. പ്രദേശത്തെ ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയ കുടുംബം സഞ്ചരിച്ച കാർ വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്ടമായി കനാലിലേക്ക് പതിക്കുകയായിരുന്നു.