ക്വലാലംപുർ: മലേഷ്യ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ആദ്യറൗണ്ടിൽ ഇന്ത്യയുടെ സൈന നെഹ്വാളും കിഡംബി ശ്രീകാന്തും പുറത്ത്. പുരുഷ സിംഗിൾസിൽ ജാപ്പനീസ് താരം കെന്റ നിഷിമോട്ടോയോട് നേരിട്ടുള്ള ഗെയിമിനാണ് ശ്രീകാന്ത് തോറ്റത്. 42 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-19, 21-14ന് ജാപ്പനീസ് താരം ജയം സ്വന്തമാക്കി.
വനിതാ സിംഗിൾസിൽ ചൈനയുടെ ഹാൻ യൂവിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സൈന തോൽവി സമ്മതിച്ചത്. സ്കോർ: 12-21, 21-17, 15-21. വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം രണ്ടാം റൗണ്ടിൽ കടന്നു. 21-19, 21-14ന് ഹോങ്കോംഗ് സഖ്യത്തെയാണ് ട്രീസ-ഗായത്രി കൂട്ടുകെട്ട് തകർത്തത്.