മംഗളൂരു: പ്രശസ്ത കന്നഡ സാഹിത്യകാരിയും വിവര്‍ത്തകയും കാസര്‍ഗോഡ് സ്വദേശിനിയുമായ സാറ അബൂബക്കര്‍ (86) അന്തരിച്ചു. ഉച്ചകഴിഞ്ഞ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു മരണം.
കന്നട ഭാഷയിലെ ആദ്യ മുസ്ലിം എഴുത്തുകാരിയും മെട്രിക്കുലേഷന്‍ പരീക്ഷ പാസായ ദക്ഷിണേന്ത്യയിലെ ആദ്യ മുസ്ലിം സ്ത്രീയുമാണ്. കാസര്‍ഗോട്ടെയും കര്‍ണാടകയിലെയും മുസ്ലിം സ്ത്രീകളുടെ ദൈന്യത പ്രമേയമാക്കിയ ആദ്യ നോവലായ "ചന്ദ്രഗിരി തീറദല്ലി' (ചന്ദ്രഗിരിയുടെ തീരത്ത്) പ്രശസ്തിയോടൊപ്പം വിവാദങ്ങളുമുണ്ടാക്കി.
കദന വിറാമ, സഹനാ എന്നിവ മറ്റു പ്രശസ്ത നോവലുകളാണ്. കമലാദാസിന്റെ മനോമി, പി.കെ. ബാലകൃഷ്ണന്റെ ഇനി ഞാന്‍ ഉറങ്ങട്ടെ, ഖദീജ മുംതാസിന്റെ ബര്‍സ, ബി.എം.സുഹ്റയുടെ ബലി തുടങ്ങിയ കൃതികള്‍ കന്നഡയിലേക്ക് തര്‍ജമ ചെയ്തു. കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്, കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, അനുപമ നിരഞ്ജന അവാര്‍ഡ്, ഭാഷാ ഭാരതി സമ്മാന്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിട്ടുണ്ട്.
കാസര്‍ഗോട്ടെ പ്രമുഖ അഭിഭാഷകന് ഫോര്‍ട്ട് റോഡ് തെരുവത്ത് കുന്നില്‍ പുതിയപുരയില്‍ പി.അഹമ്മദിന്റെയും സൈനബിയുടെയും ആറു മക്കളില്‍ ഏക പെണ്‍കുട്ടിയായി 1936 ജൂണ്‍ 30നാണ് ജനനം. അക്കാലത്ത് കാസര്‍ഗോട്ട് മലയാളം പഠിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ നാലാം ക്ലാസ് മുതല്‍ കന്നഡ മീഡിയത്തിലായിരുന്നു പഠനം. വിവാഹശേഷം മംഗളൂരുവില്‍ സ്ഥിരതാമസമാക്കി. കര്‍ണാടക ഹൗസിംഗ് ബോര്‍ഡില്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറായിരുന്ന മംഗളൂരു ലാല്‍ബാഗിലെ പരേതനായ അബൂബക്കറാണ് ഭര്‍ത്താവ്.