+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ലോ​ത്സ​വ​ത്തി​ലെ മു​സ്‌​ലിം വി​രു​ദ്ധ ദൃ​ശ്യാ​വി​ഷ്‌​കാ​രം: അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ സ്വാ​ഗ​ത​ഗാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ദൃ​ശ്യാ​വി​ഷ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു
ക​ലോ​ത്സ​വ​ത്തി​ലെ മു​സ്‌​ലിം വി​രു​ദ്ധ ദൃ​ശ്യാ​വി​ഷ്‌​കാ​രം: അ​ന്വേ​ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ലെ സ്വാ​ഗ​ത​ഗാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ ദൃ​ശ്യാ​വി​ഷ്‌​കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി ചു​മ​ത​ല​പ്പെ​ടു​ത്തി. ഒ​രാ​ഴ്ച​യ്ക്കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു.

മാ​താ പേ​രാ​മ്പ്ര എ​ന്ന ക​ലാ​സം​ഘ​ട​ന​യാ​ണ് ദൃ​ശ്യാ​വി​ഷ്‌​കാ​രം അ​വ​ത​രി​പ്പി​ച്ച​ത്. സൈ​നി​ക​ര്‍​ക്കു നേ​രെ തീ​വ്ര​വാ​ദി​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ന്ന​തും ഒ​രു തീ​വ്ര​വാ​ദി​യെ സൈ​നി​ക​ര്‍ കീ​ഴ്‌​പ്പെ​ടു​ത്തു​ന്ന​തു​മാ​യ രം​ഗ​മാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. ഇ​തി​ല്‍ തീ​വ്ര​വാ​ദി​യാ​യ യു​വാ​വ് മു​സ്‌​ലിം വേ​ഷ​ധാ​രി​യാ​യ​താ​ണ് വി​വാ​ദ​മാ​യ​ത്. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണ് ഇ​തെ​ന്ന് വി​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് വ്യ​ക്ത​മാ​ക്കുകയും ചെയ്തു.

മാ​താ പേ​രാ​മ്പ്ര​യു​ടെ ക​ലാ​സം​ഘ​ത്തെ ഇ​നി ക​ലോ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കി​ല്ലെ​ന്ന് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. ദൃ​ശ്യാ​വി​ഷ്‌​കാ​രം റി​ഹേ​ഴ്‌​സ​ല്‍ വേ​ള​യി​ല്‍ റി​സ​പ്ഷ​ന്‍ ക​മ്മി​റ്റി ക​ണ്ടി​രു​ന്ന​താ​ണ്. ഡ്ര​സ് റി​ഹേ​ഴ്സ​ല്‍ ആ​യി​രു​ന്നി​ല്ല അ​ത്.
More in Latest News :