+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സി​ലെ എ​ൻ​എ​സ്എ​സ് ഇ​ട​പെ​ട​ൽ; ലീ​ഗി​ന് അ​തൃ​പ്തി

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കു​ന്ന എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ യു​ഡി​എ​ഫി​ൽ അ​തൃ​പ്തി. യു​ഡി​എ​ഫി​ലെ പ്ര​മു​ഖ ഘ​ട​ക​
കോ​ൺ​ഗ്ര​സി​ലെ എ​ൻ​എ​സ്എ​സ് ഇ​ട​പെ​ട​ൽ; ലീ​ഗി​ന് അ​തൃ​പ്തി
ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ വി​മ​ർ​ശി​ക്കു​ന്ന എ​ൻ​എ​സ്എ​സ് നേ​തൃ​ത്വ​ത്തി​നെ​തി​രേ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത​തി​ൽ കോ​ൺ​ഗ്ര​സി​നെ​തി​രേ യു​ഡി​എ​ഫി​ൽ അ​തൃ​പ്തി. യു​ഡി​എ​ഫി​ലെ പ്ര​മു​ഖ ഘ​ട​ക​ക​ക്ഷി​യാ​യ മു​സ്‌​ലിം ലീ​ഗാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രേ മി​ത​മാ​യ രീ​തി​യി​ലു​മാ​ണ് എ​ൻ​എ​സ്എ​സ് വി​മ​ർ​ശ​നം ന​ട​ത്തി​യ​ത്. ശ​ശി ത​രൂ​രി​നെ പു​ക​ഴ്ത്തി​യ എ​ൻ​എ​സ്എ​സ് അ​ടു​ത്ത മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യി യോ​ഗ്യ​ത​യു​ള്ള​ത് ത​രൂ​രി​നാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ക​യും ചെ​യ്തി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​വാ​ൻ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യ​ത്ത് കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​രെ മാ​റ്റി നി​ർ​ത്ത​ണ​മെ​ന്നാ​ണ് ലീ​ഗി​ന്‍റെ ആ​വ​ശ്യം. എ​ൻ​എ​സ്എ​സി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മ​തേ​ത​ര​ത്വ കാ​ഴ്ച​പ്പാ​ടു​ക​ൾ​ക്ക് എ​തി​രാ​കു​മെ​ന്നും ലീ​ഗ് പ​റ​യു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ൾ യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഉ​ന്ന​യി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ലീ​ഗ്.
More in Latest News :