+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​രോ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് 60 ജി​എ​സ്എ​മ്മി​ന് മുകളിലുള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍​ക്ക് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്ന
പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ നി​രോ​ധി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് 60 ജി​എ​സ്എ​മ്മി​ന് മുകളിലുള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍​ക്ക് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​യ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്ന് കോടതി പറഞ്ഞു.

60 ജി​എ​സ്എ​മ്മി​ന് മുകളിലുള്ള പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ള്‍​ക്ക് നി​രോ​ധ​ന​മേ​ര്‍​പ്പെ​ടു​ത്തി​കൊ​ണ്ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. തുണിക്കടയിലും മറ്റും ഉപയോഗിക്കാവുന്ന പുനരുപയോഗ സാധ്യതയുള്ള പ്ലാസ്റ്റിക് കവറുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. അതേസമയം അറുപത് ജിഎസ്എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവറുകളുടെ നിരോധനം തുടരും.

പ്ലാ​സ്റ്റി​ക് വേ​യ്സ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ് ച​ട്ട​പ്ര​കാ​രം ഇ​ത്ത​ര​ത്തി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ അ​ധി​കാ​ര​മു​ള്ള​ത് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നാ​ണ്. സം​സ്ഥാ​ന​ത്തി​ന് ഇ​ത്ത​ര​മൊ​രു അ​ധി​കാ​ര​മി​ല്ലെ​ന്നു​മു​ള്ള സാ​ങ്കേ​തി​ക കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ന​ട​പ​ടി.
More in Latest News :