+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാ​ൻ​സി​ന്‍റെ ഗോ​ൾ വ​ല കാ​ക്കാ​ൻ ഹ്യൂ​ഗോ ലോ​റി​സ് ഇനിയി​ല്ല

പാ​രീ​സ്: ഫ്രാ​ന്‍​സ് ടീം ​നാ​യ​ക​നും ഗോ​ൾ കീ​പ്പ​റു​മാ​യ ഹ്യൂ​ഗോ ലോ​റി​സ് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ഫ്രാ​ന്‍​സി​ന് വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച താ​ര​മാ​ണ്
ഫ്രാ​ൻ​സി​ന്‍റെ ഗോ​ൾ വ​ല കാ​ക്കാ​ൻ ഹ്യൂ​ഗോ ലോ​റി​സ് ഇനിയി​ല്ല
പാ​രീ​സ്: ഫ്രാ​ന്‍​സ് ടീം ​നാ​യ​ക​നും ഗോ​ൾ കീ​പ്പ​റു​മാ​യ ഹ്യൂ​ഗോ ലോ​റി​സ് രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ല്‍ നി​ന്ന് വി​ര​മി​ച്ചു. ഫ്രാ​ന്‍​സി​ന് വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ മ​ത്സ​രം ക​ളി​ച്ച താ​ര​മാ​ണ് ലോ​റി​സ്. 145 മ​ത്സ​ര​ങ്ങ​ളി​ല്‍ ഫ്രാ​ന്‍​സി​ന്‍റെ കു​പ്പാ​യ​മ​ണി​ഞ്ഞ ലോ​റി​സ് ഇ​തി​ൽ 121 ക​ളി​യി​ലും ടീ​മി​നെ ന​യി​ച്ചു.

2008ല്‍ 21-ാം ​വ​യ​സി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ അ​ര​ങ്ങേ​റ്റം. നാ​ല് ലോ​ക​ക​പ്പു​ക​ളി​ലും മൂ​ന്ന് യൂ​റോ​ക​പ്പി​ലും ലോ​റി​സ് ടീമിന്‍റെ ഗോ​ൾ വ​ല കാ​ത്തു. 2018-ൽ ​ഫ്രാ​ൻ​സി​ന്‍റെ ലോ​ക​ക​പ്പ് കി​രീ​ട നേ​ട്ട​ത്തി​ൽ അ​ദ്ദേ​ഹം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ അ​ര്‍​ജ​ന്‍റീ​ന​ക്കെ​തി​രെ പെ​ന​ല്‍​റ്റി ഷൂ​ട്ടൗ​ട്ടി​ല്‍ നി​റം മ​ങ്ങി​യെ​ങ്കി​ലും ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് താ​രം ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ദേ​ശീ​യ ടീ​മി​ല്‍ നി​ന്ന് വി​ര​മി​ച്ചു​വെ​ങ്കി​ലും ക്ല​ബ്ബ് ഫു​ട്ബോ​ളി​ൽ ടോ​ട്ട​നം ഹോ​ട്‌​സ്പ​റി​നാ​യി ലോ​റി​സ് ക​ളി തു​ട​രും.
More in Latest News :