തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് വ്യക്തമാക്കി തൃശൂർ എംപി ടി. എൻ. പ്രതാപൻ. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്നും കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും പ്രതാപൻ പറഞ്ഞു.
എംഎൽഎയായി പ്രവർത്തിച്ച കാലത്താണ് തനിക്ക് ജനങ്ങളുമായി കൂടുതൽ അടുത്ത് ഇടപഴകാൻ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ കോൺഗ്രസ് സ്ഥാനാർഥിയാവാൻ പറ്റിയ നല്ല പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. എന്നാൽ ഇപ്പോൾ ആ പേര് പറയുന്നില്ലെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
നേരത്തെ, നിയമസഭയിലേക്ക് മത്സരിക്കാനാണ് ആഗ്രഹമെന്ന് ശശി തരൂരും പറഞ്ഞിരുന്നു. കേരളത്തില്‍ സജീവമാകണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നും തരൂര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.