+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യ​നാ​ട്ടി​ലെ ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍​നി​ന്ന് പി​ടി​കൂ​ടി മു​ത്ത​ങ്ങ​യി​ലെ ആ​ന​പ​ന്തി​യി​ലെ​ത്തി​ച്ച ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍. ആ​ന​യു​ടെ ദേ​ഹ​ത
വ​യ​നാ​ട്ടി​ലെ ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍
വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍​നി​ന്ന് പി​ടി​കൂ​ടി മു​ത്ത​ങ്ങ​യി​ലെ ആ​ന​പ​ന്തി​യി​ലെ​ത്തി​ച്ച ആ​ളെ​ക്കൊ​ല്ലി കാ​ട്ടാ​ന മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍. ആ​ന​യു​ടെ ദേ​ഹ​ത്തെ ചെ​റി​യ മു​റി​വു​ക​ളൊ​ഴി​ച്ചാ​ല്‍ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ആ​ന​യെ മെ​രു​ക്കി കു​ങ്കി​യാ​ന​യാ​ക്കി മാ​റ്റാ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ല്‍ ഇ​തി​നു മാ​സ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നേ​ക്കും. ആ​ന പാ​പ്പാ​ന്മാ​രോ​ട് മെ​രു​ങ്ങാ​ന്‍ ത​ന്നെ ദി​വ​സ​ങ്ങ​ള്‍ എ​ടു​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ല്‍ ദി​വ​സ​ങ്ങ​ളാ​യി ഭീ​തി​പ​ര​ത്തി​യ പി​എം 2 എ​ന്ന ആ​ന​യെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​യ​ക്കു​വെ​ടി​വ​ച്ച് ത​ള​ച്ച​ത്. 150 അം​ഗ​ങ്ങ​ളു​ള്ള ദൗ​ത്യ​സം​ഘം ര​ണ്ട് കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​പ്പാ​ടി വ​ന​മേ​ഖ​ല​യി​ല്‍​വ​ച്ച് ആ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച​ത്.

മു​ത്ത​ങ്ങ​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ അ​രു​ണ്‍ സ​ക്ക​റി​യ​യെ ആ​ക്ര​മി​ച്ചി​രു​ന്നു. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യ​ത്.
More in Latest News :