+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​ങ്ങ​ളും തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മൂ​ഹ​
അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​വും തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട അ​ന്ധ​വി​ശ്വാ​സ​വും അ​നാ​ചാ​ര​ങ്ങ​ളും തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ളു​ടെ അ​വ​കാ​ശം ഇ​ല്ലാ​താ​ക്കാ​നും ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. അ​ക്ര​മി​യെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ സ്ത്രീ​യെ കു​റ്റ​പ്പെ​ടു​ത്താ​ൻ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു വി​ഭാ​ഗം ജ​ന​ത്തെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്നു. മു​സ്ലിം വി​ഭാ​ഗ​മാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ​മാ​പ​നം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ രാ​ജ്യ​ത്ത് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. ഇ​പ്പോ​ൾ കാ​ശി​യി​ലെ ഗ്യാ​ൻ​വ്യാ​പി മ​സ്ജി​ദും മ​ഥു​ര​യി​ലെ ഷാ​ഹി​ദ് ഗാ​ഹ് മ​സ്ജി​ദും ത​ക​ർ​ക്കാ​നു​ള്ള നീ​ക്ക​മാ​ണു​ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ മാ​ത്രം വി​വാ​ഹ​മോ​ച​നം ക്രി​മി​ന​ൽ കു​റ്റ​മാ​ണ്. മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ൽ സി​വി​ൽ കേ​സാ​ണ്. ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ടാ​ണി​ത്.

രാ​ജ്യ​ത്തു മു​സ്ലിം വി​ഭാ​ഗ​ത്തി​നു നേ​രെ മാ​ത്ര​മ​ല്ല ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​ത്. ക്രൈ​സ്ത​വ​ർ​ക്കെ​തി​രെ​യും ആ​ക്ര​മ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :