+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാങ്ങാനത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ

കോ​ട്ട​യം: കോ​ട്ട​യം മാങ്ങാനം മന്ദിരം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​ൽ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ, ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​
മാങ്ങാനത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഹോ​സ്റ്റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ
കോ​ട്ട​യം: കോ​ട്ട​യം മാങ്ങാനം മന്ദിരം ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ഹോ​സ്റ്റ​ലി​ൽ 30 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റു. ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ, ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണു ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ത്തു​ട​ർ​ന്നു ചി​കി​ത്സ​തേ​ടി​യ​ത്.

ആ​രോ​ഗ്യ​വി​ഭാ​ഗം ഹോ​സ്റ്റ​ലി​ലും കാ​ന്‍റീ​ലും പ​രി​ശോ​ധ​ന ന​ട​ത്തി. തൊ​ട്ട​ടു​ത്തു​ള്ള കാ​ന്‍റീ​നി​ൽ​നി​ന്നാ​ണ് ഹോ​സ്റ്റ​ലി​ലേ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വി​ള​ന്പി​യ കോ​ഴി​ക്ക​റി​യി​ൽ​നി​ന്ന് വി​ഷ​ബാ​ധ​യേ​റ്റെ​ന്നാ​ണ് സം​ശ​യം.

ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം സാ​ന്പി​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹോ​സ്റ്റ​ലും കാ​ന്‍റീ​നും അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വൈ​ദ്യ​സ​ഹാ​യം ന​ൽ​കാ​നും ഇ​വ​രെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം അ​യ​യ്ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
More in Latest News :