+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​ര്യ​വ​ട്ടം ക്രി​ക്ക​റ്റ്: നി​കു​തി കൂ​ട്ടി​യി​ല്ല, കു​റ​ച്ച​താ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​നു വി​നോ​ദ നി​കു​തി കൂ​ട്ടി​യെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. 24 ശ​ത​മാ​നം മു​ത​ല്‍ 50 ശ
കാ​ര്യ​വ​ട്ടം ക്രി​ക്ക​റ്റ്: നി​കു​തി കൂ​ട്ടി​യി​ല്ല, കു​റ​ച്ച​താ​ണെ​ന്ന് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് ഏ​ക​ദി​ന മ​ത്സ​ര​ത്തി​നു വി​നോ​ദ നി​കു​തി കൂ​ട്ടി​യെ​ന്ന വാ​ര്‍​ത്ത നി​ഷേ​ധി​ച്ച് മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. 24 ശ​ത​മാ​നം മു​ത​ല്‍ 50 ശ​ത​മാ​നം വ​രെ വാ​ങ്ങാ​മാ​യി​രു​ന്ന വി​നോ​ദ നി​കു​തി, 12 ശ​ത​മാ​ന​മാ​യി കു​റ​ച്ചു​ന​ല്‍​കു​ക​യാ​ണ് മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നോ​ടും സം​ഘാ​ട​ക​രാ​യ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നോ​ടും ച​ര്‍​ച്ച ചെ​യ്ത​താ​ണ് ഇ​ക്കാ​ര്യം. ഇ​രു​കൂ​ട്ട​രു​ടെ​യും സ​മ്മ​ത​പ്ര​കാ​ര​മാ​ണ് നി​കു​തി നി​ര​ക്ക് നി​ശ്ച​യി​ച്ച​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

കാ​ര്യ​വ​ട്ട​ത്ത് ന​ട​ന്ന ക​ഴി​ഞ്ഞ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന് വി​നോ​ദ നി​കു​തി 24 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​ച്ചി​രു​ന്നു. ദീ​ര്‍​ഘ​കാ​ലം സ്റ്റേ​ഡി​യ​ത്തി​ല്‍ മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. സം​ഘാ​ട​ക​ര്‍​ക്ക് സ്റ്റേ​ഡി​യം മ​ത്സ​ര​ത്തി​നാ​യി ഒ​രു​ക്കു​ക ദു​ഷ്ക​ര​മാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു അ​ന്ന് വ​ലി​യ തോ​തി​ല്‍ ഇ​ള​വ് അ​നു​വ​ദി​ച്ച​ത്.

സാ​ഹ​ച​ര്യം മാ​റി​യ​തി​നാ​ല്‍ ഇ​പ്പോ​ഴും അ​തേ തോ​തി​ലു​ള്ള ഇ​ള​വ് ന​ല്‍​കേ​ണ്ട സ്ഥി​തി​യി​ല്ല. എ​ങ്കി​ലും നി​ല​വി​ലെ മ​ത്സ​ര​ത്തി​നും 12 ശ​ത​മാ​ന​മാ​യി വി​നോ​ദ​നി​കു​തി ഇ​ള​വ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :