ഹൂസ്റ്റൺ: യുഎസിലെ ആദ്യ സിഖ് വനിതാ ജഡ്ജിയായി ഇന്ത്യൻ വംശജയായ മൻപ്രീത് മോണിക്ക സിംഗ്. ഹാരിസ് കൗണ്ടി ജഡ്ജിയായാണ് മൻപ്രീത് സത്യപ്രതിജ്ഞ ചെയ്തത്. ഹൂസ്റ്റണിൽ ജനിച്ചു വളർന്ന മൻപ്രീത് ഇപ്പോൾ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ബെല്ലെയറിലാണ് താമസിക്കുന്നത്.
വെള്ളിയാഴ്ചയാണ് മൻപ്രീത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മൻപ്രീതിന്റെ പിതാവ് 1970-കളുടെ തുടക്കത്തിൽ യുഎസിലേക്ക് കുടിയേറിയതാണ്.
20 വർഷമായി അഭിഭാഷകയായ അവർ പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളിൽ നിരവധി പൗരാവകാശ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യുഎസിൽ ഏകദേശം അഞ്ച് ലക്ഷം സിഖുകാരുണ്ട്. ഹൂസ്റ്റൺ പ്രദേശത്ത് 20,000 സിഖുകാരം താമസിക്കുന്നുണ്ട്.