കൽപ്പറ്റ: ബൈക്ക് യാത്രികനെ ഇടിച്ചു തെറിപ്പിച്ച ശേഷം വാഹനം നിർത്താതെ പോയ സിവിൽ പോലീസ് ഓഫീസർക്കു സസ്പെൻഷൻ. വയനാട് പനമരം പോലീസ് സ്റ്റേഷനിലെ എൻ.ബി. വിനുവിനെയാണ് സസ്പെൻഡ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയാണ് നടപടി സ്വീകരിച്ചത്. കമ്പളക്കാട് കൊഴിഞ്ഞങ്ങാടിയില് കഴിഞ്ഞ ദിവസമാണ് സംഭവം.
വിനു സഞ്ചരിച്ച കാറിടിച്ച് കമ്പളക്കാട് സ്വദേശി സിയാദിന്റെ കാലിനാണ് പരിക്കേറ്റത്. അശ്രദ്ധമായി കാർ ഓടിച്ച് ബൈക്കിൽ ഇടിച്ചതിനുശേഷം നിർത്താതെ പോയെന്നായിരുന്നു പരാതി.