+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂ​ത്ത​ന്മാ​ർ ത​മ്മി​ല​ടി; ഷാ​ഫി ഫു​ട്ബോ​ൾ ക​ളി​ച്ച് ന​ട​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​നം

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ലി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി. രാ​ഷ്ട്രീ​യം പ​റ​യാ​തെ ഷാ​ഫി ഫു​ട്ബോ​ൾ ക​ളി​ച്ച് ന​ട​ക്കു
യൂ​ത്ത​ന്മാ​ർ ത​മ്മി​ല​ടി; ഷാ​ഫി ഫു​ട്ബോ​ൾ ക​ളി​ച്ച് ന​ട​ക്കു​ക​യാ​ണെ​ന്ന് വി​മ​ർ​ശ​നം
തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​ന്പി​ലി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന ക​മ്മി​റ്റി. രാ​ഷ്ട്രീ​യം പ​റ​യാ​തെ ഷാ​ഫി ഫു​ട്ബോ​ൾ ക​ളി​ച്ച് ന​ട​ക്കു​ക​യാ​ണെ​ന്നും ഷോ ​മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തു​ന്ന​തെ​ന്നും പ്ര​വ​ർ​ത്ത​ക​ർ കു​റ്റ​പ്പെ​ടു​ത്തി.

ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ൽ സം​ഘ​ട​ന നി​ല​പാ​ട് എ​ടു​ക്കാ​റി​ല്ല; നി​ല​പാ​ട് ഇ​ല്ലാ​ത്ത പ്ര​സ്ഥാ​ന​മാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് മാ​റി. ഷാ​ഫി​യു​ടെ കീ​ഴി​ൽ സം​ഘ​ട​ന നി​ർ​ജീ​വ​മാ​ണെ​ന്നും താ​ഴേ​ത്ത​ട്ടി​ൽ യൂ​ണി​റ്റു​ക​ൾ പോ​ലു​മി​ല്ലെ​ന്നും യോ​ഗം ആ​ക്ഷേ​പ​മു​ന്ന​യി​ച്ചു.

ശ​ശി ത​രൂ​രി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഘ​ട​ന സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച പ്ര​വ​ർ​ത്ത​ക​ർ, മൃ​ദു​ഹി​ന്ദു​ത്വം സം​ബ​ന്ധി​ച്ച എ.​കെ. ആ​ന്‍റ​ണി​യു​ടെ പ്ര​സ്താ​വ​ന​യി​ൽ ഷാ​ഫി പ്ര​തി​ക​രി​ക്കാ​ത്ത​തി​നെ​തി​രെ​യും വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു.

കോ​ൺ​ഗ്ര​സി​ലെ മാ​റി​യ ഗ്രൂ​പ്പ് സ​മ​വാ​ക്യ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ക​ണ്ട​തെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പ്ര​സ്താ​വി​ച്ചു. ഇ​തി​നി​ടെ, പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്ത് നി​ന്ന് രാ​ജി​വ​യ്ക്കാ​മെ​ന്ന് ഷാ​ഫി പ​റ​ഞ്ഞ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.
More in Latest News :