+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്‌കൂള്‍ വാര്‍ഷികത്തിന് ബിരിയാണി; പത്തനംതിട്ടയിൽ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

പത്തനംതിട്ട: സ്‌കൂള്‍ വാര്‍ഷികത്തിന് വിതരണം ചെയ്ത ചിക്കന്‍ ബിരിയാണി കഴിച്ച് പത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തനംതിട്ട ചന്ദനപ്പള്ളി റോസ് ഡെയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവി
സ്‌കൂള്‍ വാര്‍ഷികത്തിന് ബിരിയാണി; പത്തനംതിട്ടയിൽ 10 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
പത്തനംതിട്ട: സ്‌കൂള്‍ വാര്‍ഷികത്തിന് വിതരണം ചെയ്ത ചിക്കന്‍ ബിരിയാണി കഴിച്ച് പത്ത് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തനംതിട്ട ചന്ദനപ്പള്ളി റോസ് ഡെയില്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ശനിയാഴ്ച രാവിലെ 11 ന് സ്‌കൂളില്‍ എത്തിച്ച ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയത് വൈകിട്ട് ആറിനായിരുന്നു. വൈകിട്ട് വരെ സ്‌കൂള്‍ അധികൃതര്‍ ബിരിയാണി കൊടുക്കാതെ പിടിച്ചു വെച്ചുവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൊടുമണ്ണിലുള്ള ക്യാരമല്‍ എന്ന ഹോട്ടലില്‍ നിന്നാണ് സ്‌കൂളില്‍ ബിരിയാണി എത്തിച്ചത്. ഹോട്ടലില്‍ പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
More in Latest News :