ല്കനോ: ഉത്തർ പ്രദേശിലെ അലിഗഡിൽ വീടിനുള്ളിൽ കയറുകയും ഒരു കുട്ടിയെ മാന്തി പരിക്കേൽപ്പിക്കുകയും ചെയ്ത പുള്ളിപ്പുലിയെ പിടികൂടി. മയക്കുവെടി വച്ച് പിടികൂടിയ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
അലിഗഡിലെ ജവാൻ ഗ്രാമത്തിലെ വീട്ടിൽ ഇന്ന് രാവിലെ 9:45-നാണ് പുള്ളിപ്പുലിയെത്തിയത്. ഗ്രാമത്തിലെ മറ്റൊരു പ്രദേശത്ത് വച്ച് ഒരു കുട്ടിയെ ആക്രമിച്ച ശേഷമാണ് പുലി ഇവിടെയെത്തിയത്. വീടിനുള്ളിൽ അലഞ്ഞ്തിരിഞ്ഞ പുലി ഗൃഹോപകരണങ്ങൾ, ഇൻവേർട്ടർ, ഇലക്ട്രിക് മോട്ടർ തുടങ്ങിയവ നശിപ്പിച്ചു.
മൂന്നര വയസ് പ്രായവും 60 കിലോഗ്രാമോളം തൂക്കവുമുള്ള പുള്ളിപ്പുലിയെ ഇറ്റാവ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരെത്തിയാണ് കീഴടക്കിയത്. പുലിയുടെ ആക്രമണത്തിൽ മുറിവേറ്റ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

#WATCH | Leopard safely rescued from a house in Jawan village of UP's Aligarh, after it wandered into the house earlier today pic.twitter.com/AEFd3TlQvI
— ANI (@ANI) January 7, 2023