+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​ട്ടെ​ടു​പ്പി​നി​ടെ കൈ​യാ​ങ്ക​ളി; ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. വോ​ട്ടെ​ടു​പ്പി​നി​ടെ ബി​ജെ​പി​ആം​ആ​ദ്മി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ
വോ​ട്ടെ​ടു​പ്പി​നി​ടെ കൈ​യാ​ങ്ക​ളി; ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വ​ച്ചു. വോ​ട്ടെ​ടു​പ്പി​നി​ടെ ബി​ജെ​പി-​ആം​ആ​ദ്മി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് മു​മ്പ് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍ അ​വ​സ​രം ന​ല്‍​കി​യ​താ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. എ​എ​പി അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ച​തോ​ടെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​രും മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. കൈ​യാ​ങ്ക​ളി​യി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഇ​രു​കൂ​ട്ട​രെ​യും പി​ടി​ച്ചു​മാ​റ്റി​യ​ത്.

ബി​ജെ​പി കോ​ട്ട​യാ​യിരുന്ന കോ​ര്‍​പ​റേ​ഷ​ന്‍ ഭ​ര​ണം എ​എ​പി പി​ടി​ച്ചെ​ടു​ത്ത​ത് അം​ഗീ​ക​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു​കൊ​ണ്ട് ഇവർ മനഃ​പൂ​ര്‍​വം പ്ര​ശ്‌​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്ന് ആം​ആ​ദ്മി ആ​രോ​പി​ച്ചു. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യ സ​ത്യ​ശ​ര്‍​മ്മ​യെ ഡ​ല്‍​ഹി ല​ഫ്. ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ച​തി​നെ​തി​രെ​യും നേ​ര​ത്തെ എ​എ​പി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
More in Latest News :