+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​നം; ബി​ജെ​പി പ്ര​വ​ർ​ത്ത​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ​ട്ടി​യൂ​ർ​ക്
ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​നം; ബി​ജെ​പി പ്ര​വ​ർ​ത്ത​ർ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വ​ട്ടി​യൂ​ർ​ക്കാ​വ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പാ​പ്പാ​ട് എ​ന്ന സ്ഥ​ല​ത്ത് വ​ച്ചാ​ണ് മൂ​ന്ന് ഡി​വൈ​എ​ഫ്ഐ നേ​രെ അ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും അ​ക്ര​മി​ക​ൾ ന​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ളെ​ന്ന് സം​ശ​യി​ക്കു​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ അ​ഖി​ൽ, ദി​നു എ​ന്നി​വ​രെ ഇ​ന്നു പു​ല​ർ​ച്ചെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ വി​ട്ടു​കി​ട്ട​ണ​മെ​ന്നും നി​ര​പ​രാ​ധി​ക​ളെ‌​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ബി​ജെ​പി-​ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ക​യാ​ണ്. ദീ​പാ​വ​ലി ദി​വ​സം രാ​ത്രി​യും ഇ​രു​സം​ഘ​ങ്ങ​ളും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ന​ട​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വ്യാ​ഴാ​ഴ്ച ന​ട​ന്ന സം​ഘ​ർ​ഷ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.
More in Latest News :