+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നി​ലെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ഹ​ളം; വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു

ന്യൂഡൽഹി: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ബ​ഹ​ളം. നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ആ​ദ്യം വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​തി​
ഡ​ല്‍​ഹി കോ​ര്‍​പ​റേ​ഷ​നി​ലെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബ​ഹ​ളം; വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു
ന്യൂഡൽഹി: മു​നി​സി​പ്പ​ല്‍ കോ​ര്‍​പ​റേ​ഷ​നി​ലെ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ബ​ഹ​ളം. നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട കൗ​ണ്‍​സി​ല​ര്‍​മാ​ര്‍​ക്ക് ആ​ദ്യം വോ​ട്ട് ചെ​യ്യാ​ന്‍ അ​വ​സ​രം ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ആം​ആ​ദ്മി അം​ഗ​ങ്ങ​ള്‍ പ്ര​തി​ഷേ​ധി​ച്ച​ത്.

എ​എ​പി-​ബി​ജെ​പി അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. എ​എ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ഇ​വി​ടെ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സി​വി​ല്‍ സെ​ന്‍റ​റി​ന​ക​ത്ത് ബ​ഹ​ളം ന​ട​ക്കു​ന്ന​ത് മൂ​ലം വോ​ട്ടിം​ഗ് ത​ട​സ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കൗ​ണ്‍​സി​ല​ര്‍​മാ​രാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ദ്യം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ക. ഇ​തി​ന് ശേ​ഷ​മാ​ണ് ല​ഫ്. ഗ​വ​ര്‍​ണ​ര്‍ നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത അം​ഗ​ങ്ങ​ള്‍ വോ​ട്ട് ചെ​യ്യു​ക. എ​ന്നാ​ല്‍ ഇ​തി​നു വി​പ​രീ​ത​മാ​യി നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ട അം​ഗ​ങ്ങ​ള്‍​ക്ക് ആ​ദ്യം വോ​ട്ട് ചെ​യ്യാ​ന്‍ പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ അ​വ​സ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റാ​യി ബി​ജെ​പി കൗ​ണ്‍​സി​ല​റാ​യ സ​ത്യ​ ശ​ര്‍​മ്മ​യെ ഡ​ല്‍​ഹി ല​ഫ്. ഗ​വ​ര്‍​ണ​ര്‍ നി​യ​മി​ച്ച​തി​നെ​തി​രെ​യും നേ​ര​ത്തെ എ​എ​പി പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു.
More in Latest News :