മുംബൈ: ഷാരൂഖ് ഖാനും ദീപിക പദുകോണും മുഖ്യവേഷത്തിലെത്തുന്ന പത്താൻ സിനിമയ്ക്ക് സെൻസർ ബോർഡിന്റെ അനുമതി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗത്തിനു മാറ്റമില്ല. ഗാനരംഗത്തിലെ ചില ദൃശ്യങ്ങൾ മാത്രം മാറ്റി. ചില വാചകങ്ങൾക്കും മാറ്റം വരുത്തി. സിനിമയ്ക്ക് യുഎ സർട്ടിഫിക്കാണ് അനുവദിച്ചത്.
നേരത്തെ പത്താൻ സിനിമയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് സെൻസർ ബോർഡ് നിർദേശിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ആണ് ചിത്രത്തിന്റെ നിർമാതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ജനുവരി 25നാണ് സിനിമ റിലീസിനൊരുങ്ങുന്നത്. അതേസമയം പത്താനെതിരെ ബജ്റംഗ്ദൾ പ്രതിഷേധം ശക്തമാകുകയാണ്. അഹമ്മദാബാദില്‍ മാളിൽ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുന്ന ദൃശ്യങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു.
അഹമ്മദാബാദിലെ ആല്‍ഫവന്‍ മാൾ തീയറ്ററിലാണ് പ്രവർത്തകർ അതിക്രമം നടത്തിയത്. ഷാരൂഖിന്റെയും ദീപികയുടെയും കട്ടൗട്ടുകള്‍ ഇവര്‍ കീറി നശിപ്പിച്ചു. സിനിമ റിലീസ് ചെയ്യരുതെന്ന മുന്നറിയിപ്പും ഇവര്‍ നൽകി.