+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും മാനഭംഗക്കേസ്

കൊച്ചി: നടനും ടിവി അവതാരകനുമായ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നല്‍കി ഗോവിന്ദന്‍ കുട്ടി പീഡിപ്പിച്ചെന്ന് ഇരയായ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്
നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും  മാനഭംഗക്കേസ്
കൊച്ചി: നടനും ടിവി അവതാരകനുമായ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും മാനഭംഗക്കേസ്. വിവാഹ വാഗ്ദാനം നല്‍കി ഗോവിന്ദന്‍ കുട്ടി പീഡിപ്പിച്ചെന്ന് ഇരയായ യുവതി നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസെടുത്തു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മൂന്ന് തവണ ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.

അടുത്തിടെ മറ്റൊരു യുവതിയും ഇയാള്‍ക്കെതിരെ മാനഭംഗത്തിന് പരാതി നല്‍കിയിരുന്നു. ഗോവിന്ദന്‍ കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് പരാതി നല്‍കിയത്.

വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളിൽ കൊണ്ടുപോയി ഗോവിന്ദന്‍ കുട്ടി മാനഭംഗം ചെയ്തെന്നായിരുന്നു പരാതി. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തിരുന്നു.

കേസിൽ എറണാകുളം സെഷൻസ് കോടതി ഇയാൾക്ക് മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ യുവതി പിന്നീട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
More in Latest News :