ആലപ്പുഴ: കായംകുളത്ത് ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ചിറക്കടവം മുപ്പള്ളിൽ സുരേഷിന്റെ മകൻ വിഷ്ണു (21) ആണ് മരിച്ചത്.
താമരക്കുളത്തിനു സമീപം ആനയടിയിൽവച്ച് വിഷ്ണുവും സുഹൃത്തും സഞ്ചരിച്ച ബെെക്ക് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിഷ്ണുവിന്റെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.