ജമ്മു: ജമ്മു കാഷ്മീരിലെ അതിർത്തിജില്ലകളായ രജൗരി, പൂഞ്ച് എന്നിവിടങ്ങളിൽ 2000 (20 കന്പനി) സിആർപിഎഫ് സൈനികരെ വിന്യസിക്കും. മേഖലയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സുരക്ഷ മുൻനിർത്തിയാണിത്.
രജൗരിയിൽ ഇരട്ട ഭീകരാക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. 11 പേർക്കു പരിക്കേറ്റു. മൂന്നു വീടുകൾക്കു നേർക്ക് ഞായറാഴ്ച ഭീകരർ നടത്തിയ വെടിവയ്പിലാണ് നാലു പേർ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച ഇതേ സ്ഥലത്ത് രണ്ടു കുട്ടികൾ സ്ഫോടനത്തിലും കൊല്ലപ്പെട്ടു.