അഹമ്മദാബാദ്: ഇസുദാൻ ഗാധ്വിയെ എഎപി ഗുജറാത്ത് ഘടകം അധ്യക്ഷനായി നിയമിച്ചു. പാർട്ടി ദേശീയ ജോയിന്റ് സെക്രട്ടറിയായി നിയമിതനായ ഗോപാൽ ഇതാലിയയ്ക്കു പകരമാണു ഗാന്വിയെ നിയമിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപിയുടെ മുഖ്യമന്ത്രിസ്ഥാനാർഥിയായിരുന്നു ഇസുദാൻ ഗാധ്വി. എന്നാൽ, ഗാന്വിയും ഇതാലിയയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെല്ലാം തോറ്റു. അഞ്ചു പേരാണ് എഎപി ടിക്കറ്റിൽ നിയമസഭയിലേക്കു വിജയിച്ചത്.