+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഞ്ജു സാം​സ​ണ് പ​രി​ക്ക്; ര​ണ്ടാം ട്വ​ന്‍റി-20 ന​ഷ്ട​മാ​യേ​ക്കും

മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ര​ണ്ടാം മ​ത്സ​രം ന​ഷ്ട​മാ​കു​മെ​ന്ന് സൂ​ച​ന. ഫീ​ൽ​ഡിം​ഗി​നി​ടെ താര
സ​ഞ്ജു സാം​സ​ണ് പ​രി​ക്ക്; ര​ണ്ടാം ട്വ​ന്‍റി-20 ന​ഷ്ട​മാ​യേ​ക്കും
മും​ബൈ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​ടെ പ​രി​ക്കേ​റ്റ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ് ര​ണ്ടാം മ​ത്സ​രം ന​ഷ്ട​മാ​കു​മെ​ന്ന് സൂ​ച​ന. ഫീ​ൽ​ഡിം​ഗി​നി​ടെ താരത്തിന്‍റെ കാ​ൽ​മു​ട്ടി​നേ​റ്റ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.‌‌

ര​ണ്ടാം ഏ​ക​ദി​ന​ത്തി​നാ​യി പൂ​ണെ​യി​ലേ​ക്ക് പോ​യ ടീ​മി​നൊ​പ്പം ചേ​രാ​തെ, തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ​ക്കും ചി​കി​ത്സ​യ്ക്കു​മാ​യി സ​ഞ്ജു മും​ബൈ​യി​ൽ തു​ട​രു​ക​യാ​ണ്. ര​ണ്ടാം ട്വ​ന്‍റി-20-​യി​ൽ സ​ഞ്ജു​വി​ന് പ​ക​ര​മാ​യി രാ​ഹു​ൽ ത്രി​പാ​ഠി​ക്ക് അ​വ​സ​രം ല​ഭി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ലെ ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​ടെ​യാ​ണ് താ​ര​ത്തി​ന് പ​രി​ക്കേ​റ്റ​ത്. 13-ാം ഓ​വ​റി​ൽ ലോം​ഗ് ഓ​ണി​ൽ ഫീ​ൽ​ഡ് ചെ​യ്യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി, കാ​ൽ ഔ​ട്ട്ഫീ​ൽ​ഡി​ൽ ഉ​ര​ഞ്ഞാ​ണ് സ​ഞ്ജു​വി​ന് പ​രി​ക്കേ​റ്റ​ത്.
More in Latest News :