+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന

കോഴിക്കോട്: കോട്ടയത്തെ ഭക്ഷ്യ വിഷബാധയുടെ അടിസ്ഥാനത്തിൽ കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ അര്‍ജുന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.കോട
കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ പരിശോധന
കോഴിക്കോട്: കോട്ടയത്തെ ഭക്ഷ്യ വിഷബാധയുടെ അടിസ്ഥാനത്തിൽ കലോത്സവ വേദിയുടെ അടുക്കളയിലും ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. ഫുഡ് സേഫ്റ്റി നോഡല്‍ ഓഫീസര്‍ അര്‍ജുന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

കോട്ടയത്ത് ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിക്കാനിടയായ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളില്‍ വ്യാപക പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. 429 ഓളം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ വ്യത്തിഹീനമായി പ്രവര്‍ത്തിച്ച 22 കടകള്‍ അടപ്പിച്ചു. 21 സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി. 86 കടകള്‍ക്ക് നോട്ടീസ് നല്‍കി. 52 കടകള്‍ക്ക് നിലവാരം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്.
More in Latest News :