+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്രം കു​റി​ച്ച് ഉ​നാ​ദ്ഘ​ട്ട്; ആ​ദ്യ ഓ​വ​റി​ൽ ഹാ​ട്രി​ക്

രാ​ജ്കോ​ട്ട്: ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ൽ ആ​ദ്യ ഓ​വ​റി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി സൗ​രാ​ഷ്ട്ര നാ​യ​ക​ൻ ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട്ട്. ടൂ​ർ​ണ​മെ​ന്‍റ് ച​രി​ത്ത്ര​തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​
ച​രി​ത്രം കു​റി​ച്ച് ഉ​നാ​ദ്ഘ​ട്ട്; ആ​ദ്യ ഓ​വ​റി​ൽ ഹാ​ട്രി​ക്
രാ​ജ്കോ​ട്ട്: ര​ഞ്ജി ട്രോ​ഫി ച​രി​ത്ര​ത്തി​ൽ ആ​ദ്യ ഓ​വ​റി​ൽ ഹാ​ട്രി​ക് നേ​ടു​ന്ന ആ​ദ്യ താ​ര​മാ​യി സൗ​രാ​ഷ്ട്ര നാ​യ​ക​ൻ ജ​യ്ദേ​വ് ഉ​നാ​ദ്ഘ​ട്ട്. ടൂ​ർ​ണ​മെ​ന്‍റ് ച​രി​ത്ത്ര​തി​ലെ ഏ​റ്റ​വും വേ​ഗ​മേ​റി​യ ഹാ​ട്രി​ക് നേ​ട്ടം എ​ന്ന റി​ക്കാ​ർ​ഡും താ​രം സ്വ​ന്ത​മാ​ക്കി.

2017- 2018 സീ​സ​ണി​ൽ, ആ​ദ്യ ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ലും മൂ​ന്നാം ഓ​വ​റി​ലെ ആ​ദ്യ ര​ണ്ട് പ​ന്തു​ക​ളി​ലു​മാ​യി ഹാ​ട്രി​ക് സ്വ​ന്ത​മാ​ക്കി​യ ക​ർ​ണാ​ട​ക താ​രം വി​ന​യ് കു​മാ​റി​ന്‍റെ അ​തി​വേ​ഗ ഹാ​ട്രി​ക് നേ​ട്ട​മാ​ണ് ഉ​നാ​ദ്ഘ​ട്ട് പ​ഴ​ങ്ക​ഥ​യാ​ക്കി​യ​ത്.

ഡ​ൽ​ഹി​ക്കെ​തി​രാ​യ എ​ലീ​റ്റ് ഗ്രൂ​പ്പ് ബി ​മ​ത്സ​ര​ത്തി​ലാ​ണ് ഉ​നാ​ദ്ഘ​ട്ട് റി​ക്കാ​ർ​ഡ് പു​സ്ത​കം തി​രു​ത്തു​ന്ന ത​ര​ത്തി​ലു​ള്ള ഈ ​നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ഡ​ൽ​ഹി​യു​ടെ മേ​ൽ ഇ​ടി​ത്തീ ക​ണ​ക്കെ​യാ​ണ് ഉ​നാ​ദ്ഘ​ട്ടി​ന്‍റെ പ​ന്തു​ക​ൾ ഇ​ര​ച്ചു​ക​യ​റി​യ​ത്.

ആ​ദ്യ ഓ​വ​റി​ലെ മൂ​ന്നാം പ​ന്തി​ൽ, റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ നി​ന്ന ഡ​ൽ​ഹി​യു​ടെ ഓ​പ്പ​ണ​ർ ധ്രു​വ് ഷോ​റെ​യെു​ടെ സ്റ്റം​പ്സ് പ​റ​ത്തി​ക്കൊ​ണ്ടാ​ണ് ഉ​നാ​ദ്ഘ​ട്ട് വി​ക്ക​റ്റ് വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്.

പു​തു​താ​യി ക്രീ​സി​ലെ​ത്തി​യ വൈ​ഭ​വ് റാ​വ​ലി​നെ ഉ​നാ​ദ്ഘ​ട്ട് ഹാ​ർ​വി​ക് ദേ​ശാ​യി​യു​ടെ കൈ​ക​ളി​ൽ എ​ത്തി​ച്ചു. ക്യാ​ച്ച് പൂ​ർ​ത്തി​യാ​ക്കും മു​ന്പ് സ്ട്രൈ​ക്കി​ലെ​ത്തി​യ ഓ​പ്പ​ണ​ർ ആ​യു​ഷ് ബ​ദോ​നി​യെ, ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ ജ​യ് ഗോ​ഹി​ല്ലി​ന്‍റെ കൈ​യി​ലെ​ത്തി​ച്ച് ഉ​നാ​ദ്ഘ​ട്ട് ഹാ​ട്രി​ക്ക് പൂ​ർ​ത്തി​യാ​ക്കി. ഇ​തോ​ടെ റ​ണ്ണൊ​ന്നും നേ​ടാ​തെ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​മാ​യ നി​ല​യി​ലാ​യി ഡ​ൽ​ഹി.

തു​ട​ർ​ന്ന് മൂ​ന്ന് വി​ക്ക​റ്റു​ക​ൾ കൂ​ടി ഉ​നാ​ദ്ഘ​ട്ട് സ്വ​ന്ത​മാ​ക്കി. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ 24 ഓ​വ​റി​ൽ 75-8 എ​ന്ന നി​ല​യി​ലാ​ണ് ഡ​ൽ​ഹി.
More in Latest News :