+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തു​നീ​ഷ ശ​ർ​മ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന് ഷീ​സാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ

മും​ബൈ: അ​ന്ത​രി​ച്ച പ്ര​ശ​സ്ത സീ​രി​യ​ൽ ന​ടി തു​നീ​ഷ ശ​ർ​മ​യെ അ​വ​രു​ടെ മാ​താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​​മുയർത്തി തുനീഷയുടെ മു​ൻ കാ​മു​ക​ൻ ഷീ​സാ​ൻ ഖാ​ന്‍
തു​നീ​ഷ ശ​ർ​മ​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ബ​ന്ധു​ക്ക​ൾ ശ്ര​മി​ച്ചെ​ന്ന്  ഷീ​സാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ
മും​ബൈ: അ​ന്ത​രി​ച്ച പ്ര​ശ​സ്ത സീ​രി​യ​ൽ ന​ടി തു​നീ​ഷ ശ​ർ​മ​യെ അ​വ​രു​ടെ മാ​താ​വ് ക​ഴു​ത്ത് ഞെ​രി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന ആ​രോ​പ​ണ​​മുയർത്തി തുനീഷയുടെ മു​ൻ കാ​മു​ക​ൻ ഷീ​സാ​ൻ ഖാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ.

തു​നീ​ഷ​യ്ക്ക് കു​ടും​ബ​വു​മാ​യി ന​ല്ല ബ​ന്ധ​മ​ല്ല ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​രെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നും ഷീ​സാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ശൈ​ലേ​ന്ദ്ര മി​ശ്ര ആ​രോ​പി​ച്ചു.

അ​മ്മ​യും സ​ഞ്ജീ​വ് കൗ​ശ​ൽ എ​ന്ന​യാ​ളും ചേ​ർ​ന്ന് ഷൂ​ട്ടിം​ഗി​ന് പോ​കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​തി​രു​ന്ന തു​നീ​ഷ​യെ നി​ർ​ബ​ന്ധി​ച്ച് ഛണ്ഡി​ഗ​ഡി​ലെ സെ​റ്റി​ലേ​ക്ക് പ​റ​ഞ്ഞ് വി​ട്ടു. തു​നീ​ഷ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ എ​റി​ഞ്ഞു​ട​ച്ചു. ഇ​തി​നി​ടെ തു​നീ​ഷ​യു​ടെ ക​ഴു​ത്ത് ഞെ​രി​ച്ച് അ​പാ​യ​പ്പെ​ടു​ത്താ​ൻ അ​മ്മ ശ്ര​മി​ച്ചെ​ന്നും മി​ശ്ര വെ​ളി​പ്പെ​ടു​ത്തി.

തു​നീ​ഷ​യു​ടെ മു​ൻ മാ​നേ​ജ​രും അ​മ്മാ​വ​നു​മാ​യ പ​വ​ൻ ശ​ർ​മ ക്രൂ​ര​മാ​യ രീ​തി​യി​ലാ​ണ് അ​വ​രോ​ട് പെ​രു​മാ​റി​യ​തെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ താ​രം സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​ങ്കു​വെ​ച്ചി​ട്ടു​ണ്ടെ​ന്നും ശ​ർ​മ പ്ര​സ്താ​വി​ച്ചു.

ഡി​സം​ബ​ർ 24-നാ​ണ് തു​നീ​ഷ​യെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ മേ​ക്ക​പ്പ് മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന മു​ൻ കാ​മു​ക​ൻ ഷീ​സാ​ൻ ഖാ​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.
More in Latest News :