അമൃത്സര്‍: പഞ്ചാബ് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ ബിഎസ്എഫ് വധിച്ചു. ഗുരുദാസ്പൂര്‍ മേഖലയിലാണ് നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇയാളില്‍നിന്ന് ആയുധങ്ങളും പിടികൂടി.
ഇന്ന് രാവിലെ 8.30ഓടെയാണ് സംഭവം. പഞ്ചാബിലെ പാക് അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതോടെയാണ് ഇയാള്‍ക്കുനേരെ സുരക്ഷാസേന വെടിയുതിര്‍ത്തത്.
ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശത്ത് സുരക്ഷാ സേന തെരച്ചില്‍ തുടരുകയാണ്.