+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് യു​പി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് യു​പി​യി​ല്‍ പ്ര​വേ​ശി​ക്കും. ഒ​മ്പ​ത് ദി​വ​സ​ത്തെ ശൈ​ത്യ​കാ​ല ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് യാ​ത്ര വീ​ണ്ടും പു​നഃ​രാ​രം​ഭി​ക്കു
ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് യു​പി​യി​ല്‍
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ഇ​ന്ന് യു​പി​യി​ല്‍ പ്ര​വേ​ശി​ക്കും. ഒ​മ്പ​ത് ദി​വ​സ​ത്തെ ശൈ​ത്യ​കാ​ല ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് യാ​ത്ര വീ​ണ്ടും പു​നഃ​രാ​രം​ഭി​ക്കു​ക.

ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് പ​ദ​യാ​ത്ര യു​പി​യി​ലെ ഗാ​സി​യാ​ബാ​ദി​ലെ​ത്തു​ക. സം​സ്ഥാ​ന​ത്തെ മൂ​ന്നു ജി​ല്ല​ക​ളി​ലാ​യി 11 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ പ​ര്യ​ട​നം ന​ട​ത്തു​ന്ന യാ​ത്ര വ്യാ​ഴാ​ഴ്ച ഹ​രി​യാ​ന​യി​ല്‍ വീ​ണ്ടും പ​വേ​ശി​ക്കും. നേ​ര​ത്തെ ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 23 വ​രെ ഹ​രി​യാ​ന​യി​ലെ ഏ​താ​നും ജി​ല്ല​ക​ളി​ലൂ​ടെ യാ​ത്ര ക​ട​ന്നു​പോ​യി​രു​ന്നു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് ക​ന്യാ​കു​മാ​രി​യി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര ത​മി​ഴ്‌​നാ​ട്, കേ​ര​ളം, ക​ര്‍​ണാ​ട​ക, തെ​ല​ങ്കാ​ന, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന സം​സ്ഥാ​ന​ങ്ങ​ള്‍ ക​ട​ന്നാ​ണ് യു​പി​യി​ലെ​ത്തുന്നത്. ഇതുവരെ 3000 കീ.മീ ആണ് യാത്ര പിന്നിട്ടത്.

ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു നേ​താ​വ് ഇ​ത്ര​യും ദൈ​ര്‍​ഖ്യ​മേ​റി​യ ഒ​രു പ​ദ​യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
More in Latest News :