കാഞ്ഞങ്ങാട്: സിപിഎമ്മിന്റെ പുല്ലൂരിലെ മുതിർന്ന നേതാവും കോട്ടച്ചേരി ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റുമായിരുന്ന മധുരക്കാട്ടെ എം.കുഞ്ഞമ്പു (73) ട്രെയിനിൽനിന്ന് തെറിച്ചുവീണ് മരിച്ചു. ഇന്റർസിറ്റി എക്സ്പ്രസിൽ യാത്ര ചെയ്യവെ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം.
ശുചിമുറിയിൽ പോകവേ വീണതാണെന്ന് പോലീസ് അറിയിച്ചു. സിപിഎം പുല്ലൂർ ലോക്കൽ സെക്രട്ടറി, പിഎഫ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് ഏരിയ പ്രസിഡന്റ്, കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ, പുല്ലൂർ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പുല്ലൂർ ഗവ.ഫാം വർക്കേഴ്സ് യൂണിയൻ സെക്രട്ടറി തുടങ്ങി നിരവധി പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ലക്ഷ്മി മക്കൾ: സുഷമ, സുനിത, സുരേഷ്.