+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​രു​ത​ലി​ല്ലാ​തെ കൊ​ച്ചി; ശ്വാ​സം മു​ട്ടി ജ​നം, നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം

കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍ ന​ട​ന്ന കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​ലെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് ദേഹാസ്വാസ്ഥ്യം.
ക​രു​ത​ലി​ല്ലാ​തെ കൊ​ച്ചി; ശ്വാ​സം മു​ട്ടി ജ​നം, നിരവധി പേർക്ക് ദേഹാസ്വാസ്ഥ്യം
കൊ​ച്ചി: പു​തു​വ​ര്‍​ഷാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​ര്‍​ട്ട്‌​കൊ​ച്ചി​യി​ല്‍ ന​ട​ന്ന കൊ​ച്ചി​ന്‍ കാ​ര്‍​ണി​വ​ലി​ലെ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍​ക്ക് ദേഹാസ്വാസ്ഥ്യം. ശ്വാ​സ​ത​ട​സ​മ​ട​ക്കം അ​നു​ഭ​വ​പ്പെ​ട്ട​വ​രെ ഫോ​ര്‍​ട്ട്‌​കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ 200 ഓ​ളം പേ​ര്‍ ചി​കി​ത്സ കി​ട്ടാ​തെ മ​ട​ങ്ങി.

ഏ​താ​ണ്ട് അ​ഞ്ച് ല​ക്ഷ​ത്തോ​ളം പേ​ര്‍ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ല്‍ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കാ​ര്‍​ണി​വ​ലി​ല്‍ പാ​പ്പാ​ഞ്ഞി​യെ ക​ത്തി​ച്ച​ശേ​ഷം പി​രി​ഞ്ഞു​പോ​യ ജ​ന​ക്കൂ​ട്ട​മാ​ണ് തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട​ത്.

തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട യു​വ​തി​യെ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ല്‍ കി​ട​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. ഓ​ട്ടോ​യ്ക്ക് മു​ക​ളി​ല്‍ കി​ട​ത്തി​യാ​ണ് ഇ​വ​ര്‍​ക്ക് കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സം ന​ല്‍​കി​യ​തും.

ഫോ​ര്‍​ട്ട്‌​കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഞാ​യ​റാ​ഴ്ച ഒ​രു ഡോ​ക്ട​ര്‍ മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ആ​ളു​ക​ള്‍ കൂ​ട്ട​മാ​യെ​ത്തി​യ​തോ​ടെ ഡോ​ക​ട​ര്‍​ക്കും ത​ള​ര്‍​ച്ച നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ബ​സ് സ​ര്‍​വീ​സും റോ​റോ​യും ആ​വ​ശ്യാ​നു​സ​ര​ണം പ്ര​വ​ര്‍​ത്തി​ച്ചി​ല്ല.
More in Latest News :