തൃശൂർ: കുന്നംകുളം നഗരത്തിനടുത്തെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. 80 പവൻ സ്വർണം നഷ്ടമായി. കുന്നംകുളം - തൃശൂർ റോഡ് ശാസ്ത്രിജി നഗറിൽ ഞായറാഴ്ച ഉച്ചയ്ക്കാണു സംഭവം.
പഴഞ്ഞി എംഡി കോളജിലെ റിട്ടയേഡ് പ്രഫസർ രാജന്റെ വീട്ടിലാണു കവർച്ച നടന്നത്. ഇദ്ദേഹം എത്യോപ്യയിലാണ്. ഭാര്യ ദേവി കുന്നംകുളം എൽഐസി ഓഫീസ് ഉദ്യോഗസ്ഥയാണ്. വീടുപൂട്ടി വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇവർ തിരിച്ചെത്തിയപ്പോഴാണു മോഷണവിവരം അറിഞ്ഞത്.
വീടിന്റെ മുകൾ ഭാഗത്തുള്ള വാതിൽ പൊളിച്ചാണു മോഷ്ടാക്കൾ അകത്തു കടന്നത്. അലമാരകൾ തകർത്തു സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ച സ്വർണമാണു മോഷ്ടിച്ചത്.
രാവിലെ പത്തിന് തളിക്കുളത്തുള്ള ബന്ധു വീട്ടിലേക്ക് പോയ ദേവി ഉച്ചക്ക് രണ്ടിന് മടങ്ങിയെത്തിയിരുന്നു. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.