+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ൺ​ഗ്ര​സി​ന്‍റെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്ക്; ഉ​ത്ത​ര​വാ​ദി​ക​ൾ നേ​തൃ​ത്വം: ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഉ​ണ്ണി​ത്താ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. പാ​ര്‍​ട്ടി​യു​ടെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്കാ​ണെ​ന്ന
കോ​ൺ​ഗ്ര​സി​ന്‍റെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്ക്; ഉ​ത്ത​ര​വാ​ദി​ക​ൾ നേ​തൃ​ത്വം: ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ഉ​ണ്ണി​ത്താ​ൻ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​മു​ന്ന​യി​ച്ച് രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. പാ​ര്‍​ട്ടി​യു​ടെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്കാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ള്‍ ഇ​പ്പോ​ഴ​ത്തെ നേ​തൃ​ത്വ​മാ​ണെ​ന്നും രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

കോ​ൺ​ഗ്ര​സി​ന്‍റെ പോ​ക്ക് അ​പ​ക​ട​ത്തി​ലേ​ക്കാ​ണെ​ന്ന് പ​റ​യാ​തെ നി​ർ​വാ​ഹ​മി​ല്ല. കെ​പി​സി​സി പുനഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കാ​ൻ ഒ​ന്ന​ര​വ​ർ​ഷ​മാ​യി​ട്ടും സാ​ധി​ച്ചി​ട്ടി​ല്ല. ഡി​സി​സി അ​ധ്യ​ക്ഷ​ൻ​മാ​രെ നി​യ​മി​ച്ചു എ​ന്നാ​ൽ ഡി​സി​സി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചി​ല്ല. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റു​മാ​രേ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രേ​യും ഇ​തു​വ​രെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ പ​റ​ഞ്ഞു.

ഇ​തി​ന്‍റെ​യെ​ല്ലാം ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്ത​ര​മാ​യി പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ അ​പ​ക​ട​ത്തി​ലാ​വും. പാ​ർ​ട്ടി​യു​ടെ താ​ഴെ​ത്ത​ട്ട് വ​രെ​യു​ള്ള പു​നഃ​സം​ഘ​ട​ന പൂ​ർ​ത്തി​യാ​ക്കി​യേ മ​തി​യാ​വൂ. ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യ്ക്ക് കാ​ര​ണം നി​ല​വി​ലെ സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​മാ​ണ്. നേ​തൃ​ത്വ​ത്തി​ൽ ആ​രൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്നോ അ​വ​രെ​ല്ലാം ഈ ​അ​വ​സ്ഥ​യ്ക്ക് മ​റു​പ​ടി പ​റ​ഞ്ഞേ മ​തി​യാ​വൂ എ​ന്നും ഉ​ണ്ണി​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :