+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് മോ​ക് ഡ്രി​ല്ലു​ക​ൾ ന​ട​ത്തി: ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി​മാ​ർ

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന പ്ര​ധാ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ ക
കോ​വി​ഡ് മോ​ക് ഡ്രി​ല്ലു​ക​ൾ ന​ട​ത്തി: ആ​ശു​പ​ത്രി​ക​ൾ സ​ന്ദ​ർ​ശി​ച്ച് മ​ന്ത്രി​മാ​ർ
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന പ്ര​ധാ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് രാ​ജ്യ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് മോ​ക് ഡ്രി​ല്ലു​ക​ൾ ന​ട​ത്തി. രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​മു​ണ്ടായാ​ൽ ജ​ന​ങ്ങ​ൾ​ക്ക് മ​തി​യാ​യ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് മോ​ക് ഡ്രി​ല്ലി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ പ​റ​ഞ്ഞു.

മോ​ക് ഡ്രി​ല്ലു​ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലും ഡ​ൽ​ഹി ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ എ​ൽ​എ​ൻ ജെ​പി ആ​ശു​പ​ത്രി​യും സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി കി​ട​ക്ക​ൾ, മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ, ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, പാ​രാ​മെ​ഡി​ക്കു​ക​ൾ, ആം​ബു​ല​ൻ​സ് ല​ഭ്യ​ത, പ​രി​ശോ​ധ​നാ ശേ​ഷി, ആ​രോ​ഗ്യ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ ല​ഭ്യ​ത​യും പ്ര​വ​ർ​ത്ത​ന നി​ര​ത​യു​മാ​ണ് മോ​ക് ഡ്രി​ല്ലി​ൽ പ​രി​ശോ​ധി​ച്ച​ത്.
More in Latest News :