അഹമ്മദാബാദ്: ഗുജറാത്തിൽ സ്കൂൾ ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസുകാരിക്ക് ദാരുണാന്ത്യം. ദാഹോദ് ജില്ലയിലെ റാംപുര സർക്കാർ സ്കൂളിലെ വിദ്യാർഥിയായ അഷ്മിത മൊഹാനിയാണ് മരണപ്പെട്ടത്.
ഡിസംബർ 20നാണ് കോമ്പൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന അഷ്മിതയുടെ ദേഹത്ത് കൂറ്റൻ ഇരുമ്പ് ഗേറ്റ് മറിഞ്ഞു വീണത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെത്തുടർന്ന് സ്കൂൾ പ്രിൻസിപ്പലിനെ അടിയന്തരമായി സസ്പെൻഡ് ചെയ്തതായി ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസർ മയൂർ പരേഖ് അറിയിച്ചു.