+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോവിഡ് ജാഗ്രത: വിമാനത്താവളങ്ങളിൽ ആർടിപിസിആർ നിർബന്ധം

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങ
കോവിഡ് ജാഗ്രത: വിമാനത്താവളങ്ങളിൽ ആർടിപിസിആർ നിർബന്ധം
ന്യൂഡൽഹി: വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി കേന്ദ്ര സർക്കാർ. ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് വരുന്നവർ നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തിയിരിക്കണം. ഇതിനായി എയർ സുവിധ പോർട്ടൽ നടപ്പാക്കും.

ഇന്ത്യയിലെത്തിയ ശേഷം കോവിഡ് പോസിറ്റീവാകുന്നവരെ ക്വാറന്‍റൈൻ ചെയ്യും. പരിശോധനയിൽ നെഗറ്റീവ് കാണിക്കുന്ന ലക്ഷണങ്ങൾ ഉള്ളവരെയും ഹോം ക്വാറന്‍റൈനിലേക്ക് മാറ്റും. ഈ അഞ്ചു രാജ്യങ്ങളിൽനിന്ന് വരുന്നവർ കോവിഡില്ല, ലക്ഷണങ്ങളില്ല എന്നതടക്കം വ്യക്തമാക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാംഗ്മൂലം കൈയിൽ കരുതണമെന്നും കേന്ദ്രം നിർദേശിച്ചു.
More in Latest News :