+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ദ്യ​ല​ഹ​രി​യി​ൽ യൂ​ണി​ഫോം അ​ഴി​ച്ച് ആ​ക്രോ​ശം; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

ഭോ​പ്പാ​ൽ: മ​ദ്യ​ല​ഹ​രി​യി​ല്‍ യൂ​ണി​ഫോം അ​ഴി​ച്ച് ആ​ക്രോ​ശി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ര്‍​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​ണ്‍​സ്റ്റ​ബി​ളാ​യ സു​ശീ​ല്‍ മാ​ണ്ഡ​വി എ​
മ​ദ്യ​ല​ഹ​രി​യി​ൽ യൂ​ണി​ഫോം അ​ഴി​ച്ച് ആ​ക്രോ​ശം; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ
ഭോ​പ്പാ​ൽ: മ​ദ്യ​ല​ഹ​രി​യി​ല്‍ യൂ​ണി​ഫോം അ​ഴി​ച്ച് ആ​ക്രോ​ശി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി. മ​ധ്യ​പ്ര​ദേ​ശി​ലെ ഹ​ര്‍​ദ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കോ​ണ്‍​സ്റ്റ​ബി​ളാ​യ സു​ശീ​ല്‍ മാ​ണ്ഡ​വി എ​ന്ന​യാ​ള്‍​ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഹ​ർ​ദ ടൗ​ണി​ലെ റോ​ഡി​ൽ ഈ ​പോ​ലീ​സു​ദ്യോ​ഗ​സ്ഥ​നും മ​റ്റൊ​രാ​ളും ത​ർ​ക്കി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം. തു​ട​ർ​ന്ന് പോ​ലീ​സു​കാ​ര​ൻ നി​ല​ത്ത് മു​ട്ടു​കു​ത്തി നി​ന്ന് യൂ​ണി​ഫോം അ​ഴി​ച്ചു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ നോ​ക്കി ഇ​യാ​ൾ യൂ​ണി​ഫോം വീ​ശി ആ​ക്രോ​ശി​ച്ചു. തു​ട​ർ​ന്ന് ധ​രി​ച്ചി​രു​ന്ന പാ​ന്‍റും ഇ​യാ​ൾ അ​ഴി​ച്ചു മാ​റ്റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ആ​റു​മാ​സം മു​ൻ​പ്, മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന മാ​ണ്ഡ​വി​ക്ക് ഒ​രു അ​പ​ക​ട​മു​ണ്ടാ​യി, ആ ​സ​മ​യ​ത്ത് കൗ​ൺ​സി​ലിം​ഗി​ന് വി​ധേ​യ​നാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​താ​യി ഹ​ർ​ദ എ​സ്പി പ​റ​ഞ്ഞു.
More in Latest News :