+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉ​മ​ർ ഖാ​ലി​ദ് ജാ​മ്യ​ത്തി​ലി​റ​ങ്ങി

ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത​ലസ്ഥാ​ന​ത്ത് അരങ്ങേറിയ ക​ലാ​പ​ത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ വിശേഷിപ്പിച്ച ആ​ക്ടി​വി​സ്റ്റ് ഉ​മ​ർ ഖാ​ലി​ദ് ജാ​മ്
ഉ​മ​ർ ഖാ​ലി​ദ് ജാ​മ്യ​ത്തി​ലി​റ​ങ്ങി
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ്യ​ത​ലസ്ഥാ​ന​ത്ത് അരങ്ങേറിയ ക​ലാ​പ​ത്തിന്‍റെ മുഖ്യസൂത്രധാരനെന്ന് അന്വേഷണ ഏജൻസികൾ വിശേഷിപ്പിച്ച ആ​ക്ടി​വി​സ്റ്റ് ഉ​മ​ർ ഖാ​ലി​ദ് ജാ​മ്യ​ത്തി​ലി​റ​ങ്ങി. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി​യാ​ണ് ഡ​ൽ​ഹി സെ​ഷ​ൻ​സ് കോ​ട​തി ഖാ​ലി​ദി​ന് ഏ​ഴ് ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ജാ​മ്യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് പു​ല​ർ​ച്ചെ ഏ​ഴി​ന് ഖാ​ലി​ദ് തി​ഹാ​ർ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി​ര​സി​ച്ച കോ​ട​തി, ഡി​സം​ബ​ർ 30-ന് ​ജ​യി​ലി​ൽ തി​രി​കെ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് ഖാ​ലി​ദി​ന് നി​ർ​ദേ​ശം ന​ൽ​കി​യിരിക്കുന്നത്.

യു​എ​പി​എ കേ​സ​ട​ക്കം നേ​രി​ടു​ന്ന ഖാ​ലി​ദ് ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ 2020 സെ​പ്റ്റം​ബ​റി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
More in Latest News :