+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് സേ​ന​യി​ൽ ക്രി​മി​ന​ലു​ക​ൾ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സേ​ന​യി​ൽ ക്രി​മി​ന​ലു​ക​ൾ വേ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സേ​ന​യി​ലെ ചി​ല​ർ ചി​ല വൈ​കൃ​ത​ങ്ങ​ൾ കാ​ണി​ക്കു​ന്നു​വെ​ന്നും അ​വ​രോ​ടു​ള്ള
പോ​ലീ​സ് സേ​ന​യി​ൽ ക്രി​മി​ന​ലു​ക​ൾ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സ് സേ​ന​യി​ൽ ക്രി​മി​ന​ലു​ക​ൾ വേ​ണ്ടെ​ന്ന് പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സേ​ന​യി​ലെ ചി​ല​ർ ചി​ല വൈ​കൃ​ത​ങ്ങ​ൾ കാ​ണി​ക്കു​ന്നു​വെ​ന്നും അ​വ​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വേ​യാ​ണ് മു​ഖ്യ​മ​ന്ത്രി ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.

ക്രി​മി​ന​ലു​ക​ളെ നേ​രി​ടാ​നാ​ണ് പോ​ലീ​സ് സേ​ന​യെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മു​ഖ്യ​മ​ന്ത്രി, ലോ​ക്ക​പ്പ് മ​ർ​ദ​ന​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കേ​ണ്ടെ​ന്നും അ​ത് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു.

പോ​ലീ​സ് സേ​ന അ​ഭി​വൃ​ദ്ധി​യി​ൽ നി​ന്ന് അ​ഭി​വൃ​ദ്ധി​യി​ലേ​ക്ക് പോ​കു​ക​യാ​ണ്. പ​ണ്ട് ജ​ന​ദ്രോ​ഹ സേ​ന​യാ​യി​രു​ന്ന പോ​ലീ​സ്, തൊ​ഴി​ലാ​ളി​ക​ൾ ചെ​റി​യൊ​രു ജാ​ഥ ന​ട​ത്തി​യാ​ൽ പോ​ലും ത​ല്ലി ത​ക​ർ​ക്കു​മാ​യി​രു​ന്നു. ജ​ന്മി​ക​ളു​ടെ കൊ​ല്ലി​നും കൊ​ല​യ്ക്കും കൂ​ട്ടു​നി​ന്ന പോ​ലീ​സി​നെ മാ​റ്റി​യ​ത് ലോ​ക്ക​പ്പ് മ​ർ​ദ​നം നി​ർ​ത്ത​ലാ​ക്കി​യ ഇ​എം​എ​സ് സ​ർ​ക്കാ​രാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​സ്താ​വി​ച്ചു.
More in Latest News :