വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി യുഎസിലെത്തി. റഷ്യൻ അധിനിവേശത്തിനുശേഷമുള്ള സെലൻസ്കിയുടെ ആദ്യ യുഎസ് സന്ദർശനമാണിത്. വൈറ്റ്ഹൗസിലെത്തിയ സെലൻസ്കി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി.
സ്യൂട്ടിനുപകരം തവിട്ടുനിറത്തിലുള്ള സൈനിക വേഷം ധരിച്ചാണ് സെലൻസ്കി എത്തിയത്. യുക്രെയ്നുള്ള സഹായം തുടരുമെന്ന് കൂടിക്കാഴ്ചയിൽ ബൈഡൻ അറിയിച്ചു.
സ്യൂട്ടിനുപകരം തവിട്ടുനിറത്തിലുള്ള സൈനിക വേഷം ധരിച്ചാണ് സെലൻസ്കി എത്തിയത്. യുക്രെയ്നുള്ള സഹായം തുടരുമെന്ന് കൂടിക്കാഴ്ചയിൽ ബൈഡൻ അറിയിച്ചു.