+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പ് ക്രി​സ്മ​സി​ന് ശേ​ഷം തു​ട​ങ്ങാ​ൻ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഡി​സം​ബ​ർ 26ന് ​ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ. സം​സ്ഥാ​ന
എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന ക്യാ​മ്പ് ക്രി​സ്മ​സി​ന് ശേ​ഷം തു​ട​ങ്ങാ​ൻ ഉ​ത്ത​ര​വ്
തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സ് സ​പ്ത​ദി​ന സ​ഹ​വാ​സ ക്യാ​ന്പ് എ​ല്ലാ സ്‌​കൂ​ളു​ക​ളി​ലും ഡി​സം​ബ​ർ 26-ന് ​ആ​രം​ഭി​ച്ചാ​ൽ മ​തി​യെ​ന്ന് ഉ​ത്ത​ര​വ് ന​ൽ​കി പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ.

സം​സ്ഥാ​ന​ത്തെ സ്‌​കൂ​ളു​ക​ളി​ൽ ഡി​സം​ബ​ർ 24 മു​ത​ൽ എ​ൻ​എ​സ്എ​സ് ക്യാ​മ്പ് ആ​രം​ഭി​ക്കാ​നു​ള്ള നി​ർ​ദ്ദേ​ശം വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യി​രു​ന്നു. 26 മു​ത​ൽ ക്യാ​ന്പ് ആ​രം​ഭി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ക്രൈ​സ്ത​വ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ക്രി​സ്മ​സ് ദി​വ​സം ക്യാം​പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട​താ​യി വ​ന്നേ​ക്കാം എ​ന്നു​ള്ള ആ​ശ​ങ്ക നി​ല​നി​ന്നി​രു​ന്ന​തി​നാ​ൽ ഈ ​തീ​രു​മാ​ന​ത്തോ​ട് അ​നേ​ക​ർ വി​യോ​ജി​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

കെ​സി​ബി​സി പ്ര​സി​ഡ​ന്‍റ് ക​ർ​ദ്ദി​നാ​ൾ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ​യും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യും കാ​ണു​ക​യും ഈ ​ആ​ശ​ങ്ക അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​നു​ഭാ​വ​പൂ​ർ​വ്വ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​മെ​ന്ന് മ​ന്ത്രി​മാ​ർ ക​ർ​ദ്ദി​നാ​ളി​നെ അ​റി​യി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ക്യാ​മ്പ് തീ​യ​തി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച​ത്.
More in Latest News :