+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ​ക​ൾ​ക്കൊ​പ്പം സി​നി​മ കാ​ണ​ണം'; പ​ത്താൻ വി​ഷ​യ​ത്തി​ൽ ഷാ​രൂ​ഖ് ഖാ​നെ വെ​ല്ലു​വി​ളി​ച്ച് മ​ധ്യ​പ്ര​ദേ​ശ് സ്പീ​ക്ക​ർ

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര​യ്ക്ക് പി​ന്നാ​ലെ ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ പു​തി​യ ചി​ത്രം പ​ത്താനി​നെ​തി​രെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ഗി​രീ​ഷ് ഗൗ​ത​വും. "ഷാ​രൂ​ഖ് ഖാ​
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് ആ​ഭ്യ​ന്ത​ര മ​ന്ത്രി ന​രോ​ത്തം മി​ശ്ര​യ്ക്ക് പി​ന്നാ​ലെ ന​ട​ൻ ഷാ​രൂ​ഖ് ഖാ​ന്‍റെ പു​തി​യ ചി​ത്രം പ​ത്താനി​നെ​തി​രെ നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ഗി​രീ​ഷ് ഗൗ​ത​വും.

"ഷാ​രൂ​ഖ് ഖാ​ൻ, അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ളോ​ടൊ​പ്പം ഈ ​സി​നി​മ കാ​ണ​ണം, അ​തി​ന്‍റെ ചി​ത്രം അ​പ്‌​ലോ​ഡ് ചെ​യ്യ​ണം, മ​ക​ൾ​ക്കൊ​പ്പം ഇ​ത് കാ​ണു​ന്നു​വെ​ന്ന് ലോ​ക​ത്തോ​ട് പ​റ​യ​ണം. ഇ​ങ്ങ​നെ ചെ​യ്യാ​ൻ ഞാ​ൻ നി​ങ്ങ​ളെ വെ​ല്ലു​വി​ളി​ക്കു​ന്നു," ഗി​രീ​ഷ് ഗൗ​തം പ​റ​ഞ്ഞു.

"പ​ത്താൻ" തീ​യ​റ്റ​റു​ക​ളി​ൽ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ഞ്ച് ദി​വ​സ​ത്തെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഗൗ​തം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വി​ഷ​യം നി​യ​മ​സ​ഭ​യി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി ച​ർ​ച്ച ചെ​യ്തേ​ക്കും.

അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ നേ​താ​വ് ഡോ. ​ഗോ​വി​ന്ദ് സിം​ഗ്, മു​ൻ കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് പ​ച്ചൗ​രി എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ചി​ത്ര​ത്തെ എ​തി​ർ​ത്തു, ഇ​ത് ന​മ്മു​ടെ മൂ​ല്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് അ​വ​രു​ടെ നി​ല​പാ​ട്.

"ഇ​ത് പത്താനെ​ക്കു​റി​ച്ച​ല്ല, വ​സ്ത്ര​ത്തെ കു​റി​ച്ച് ആ​ണ്.' സു​രേ​ഷ് പ​ച്ചൗ​രി പ​റ​ഞ്ഞു, ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ൽ, ഏ​തൊ​രു സ്ത്രീ​യും അ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​തും പ​ര​സ്യ​മാ​യി ആ ​ദൃ​ശ്യം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തും, അ​ത് ഹി​ന്ദു​ക്ക​ളോ മു​സ്‌ലീങ്ങ​ളോ മ​റ്റേ​തെ​ങ്കി​ലും മ​ത​ത്തി​ലു​ള്ള​വ​രാ​ക​ട്ടെ, ആ​ർ​ക്കും അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ന​രോ​ത്തം മി​ശ്ര ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​ത്തെ എ​തി​ർ​ത്ത​ത്. പാ​ട്ടി​ലെ വേ​ഷ​വി​ധാ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. വൃ​ത്തി​കെ​ട്ട മാ​ന​സി​കാ​വ​സ്ഥ​യാ​ണ് ഗാ​നം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Latest News :