ലക്നോ: ഉത്തർപ്രദേശിലെ മെയിൻപുരിയിൽ ട്രാക്ടർ ട്രോളി മറിഞ്ഞ് രണ്ട് പേർ മരിച്ചു. ബിച്ചാവാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ബാലാർപൂർ ഗ്രാമത്തിലാണ് സംഭവം.
ഉരുള കിഴങ്ങുമായി പോകുകയായിരുന്ന ട്രാക്ടർ കലുങ്കിൽ ഇടിക്കുകയായിരുന്നു. കനത്ത മഞ്ഞിനെ തുടർന്ന് കാഴ്ച മറഞ്ഞതാണ് അപകടകാരണം.
ഉരുളക്കിഴങ്ങുചാക്കുകൾക്കടിയിൽപ്പെട്ടാണ് രണ്ടുപേർ മരിച്ചത്. നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് ഇവരുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.